ഒറ്റ നോട്ടത്തില്‍
സഹ്യപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ പത്തനംതിട്ട ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിയും വനവും,തെക്ക് ഭാഗത്ത് പത്തനാപുരം ഗ്രാമ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കൊടുമണ്‍ ഗ്രാമ പഞ്ചായത്തുകളും വടക്ക് ഭാഗത്ത് അരുവാപ്പുലം ഗ്രാമ പഞ്ചായത്തും തെക്ക് കിഴക്ക് ഭാഗത്ത് പിറവന്തൂർ ഗ്രാമ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. 66 ച. കി. മീ.ഉള്ള കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഭരണ സൌകര്യത്തിനായി 20 വാര്‍ഡുകളായി തിരിച്ചിട്ടുണ്ട് പഞ്ചായത്തിലെ ആകെ ജനസംഖ്യ 40917 ഉം ജനസാന്ദ്രത ച. കി. മീറ്ററിന് 489 ഉം ആണ്. പഞ്ചായത്തിലെ ജനസംഖ്യയില്‍ 20779 പേര്‍ വനിതകളും 20139 പേര്‍ പുരുഷന്മാരുമാണ്. പഞ്ചായത്തിലെ ആകെ സാക്ഷരത നിരക്ക് 92.38 ശതമാനമാണ്.
- ആസ്ഥാനം : കലഞ്ഞൂര്‍
- ഉള്‍പ്പെട്ട വില്ലേജുകള്‍ : കലഞ്ഞൂര്‍, കൂടല്‍
- താലൂക്ക് : കോന്നി
- ബ്ലോക്ക് പഞ്ചായത്ത് : പറക്കോട്
- അസംബ്ലി മണ്ഡലം : കോന്നി
- ലോകസഭ മണ്ഡലം : പത്തനംതിട്ട
- വിസ്തീര്‍ണം : 66 ചതുരശ്ര കിലോമീറ്റര്‍