അടിസ്ഥാന വിവരങ്ങൾ
ഒറ്റനോട്ടത്തില്...
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തില്
32,047
ആകെ ജനസംഖ്യ
92.05%
സാക്ഷരത നിരക്ക്
66.00
ച.കി.മീ വിസ്തീർണം
1953
രൂപീകൃതമായ വർഷം-
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര മേഖലയിലുള്ള ഗ്രാമപഞ്ചായത്താണ് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്. പ്രകൃതിസൗന്ദര്യവും കാർഷിക സമൃദ്ധിയും സാമൂഹിക ഐക്യവും കൊണ്ട് ശ്രദ്ധേയമായ ഈ പഞ്ചായത്ത് ജില്ലയിലെ പ്രധാന ഗ്രാമപ്രദേശങ്ങളിലൊന്നാണ്. വനപ്രദേശങ്ങളുടെയും മലനിരകളുടെയും സാമീപ്യം കലഞ്ഞൂരിന്റെ ഭൂപ്രകൃതിക്ക് പ്രത്യേകത നൽകുന്നു.പ്രകൃതിസമ്പത്തും സാംസ്കാരിക പാരമ്പര്യവും ജനപങ്കാളിത്ത വികസനവും ഒത്തുചേർന്ന ഒരു മാതൃകാ ഗ്രാമപഞ്ചായത്താണ് കലഞ്ഞൂർ. സുസ്ഥിര വികസനത്തിനും സാമൂഹിക ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
| വിവരങ്ങള് | കണക്ക് |
|---|---|
| ആകെ ജനസംഖ്യ | 32,047 |
| പുരുഷന്മാര് | 14,874 |
| സ്ത്രീകള് | 17,173 |
| മൊത്തം സാക്ഷരത | 92.05% |
| പുരുഷ സാക്ഷരത | .........% |
| സ്ത്രീ സാക്ഷരത | ........% |
| സ്ത്രീ-പുരുഷ അനുപാതം | 1156 |
| ജനസാന്ദ്രത | 485 പേര് / ച.കി.മീ. |
| ദിശ | പ്രദേശം |
|---|---|
| വടക്ക് | അരുവാപ്പുലം ഗ്രാമപഞ്ചായത്ത് , പ്രമാടം ഗ്രാമപഞ്ചായത്ത് |
| തെക്ക് | പത്തനാപുരം ഗ്രാമപഞ്ചായത്ത് , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് |
| കിഴക്ക് | പിറവന്തൂർ ഗ്രാമപഞ്ചായത്ത് , പത്തനാപുരം ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | കൊടുമൺ ഗ്രാമപഞ്ചായത്ത് , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് |
- 🛣️പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നുപോകുന്നു
- ✈️സമീപ വിമാനത്താവളം : തിരുവനന്തപുരം (86 .5 കി.മി)
- 🚆സമീപ റെയിൽവേ സ്റ്റേഷനുകൾ : ചെങ്ങന്നൂർ , കായംകുളം , പുനലൂർ
- 🚌പ്രധാനബസ്സ്റ്റേഷന് : അടൂർ , പത്തനാപുരം
- ⚓സമീപതുറമുഖം : വിഴിഞ്ഞം
| വിഭാഗം | എണ്ണം |
|---|---|
| എയ്ഡഡ് സ്കൂളുകള് | 2 |
| സര്ക്കാസര് സ്കൂള് | 15 |
| സ്വകാര്യ സ്കൂള് | 4 |
- 🩺കൂടൽ പ്രാഥമികാരോഗ്യകേന്ദ്രം
- കലഞ്ഞൂർ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ