പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

എസ് രാജേഷ്

പ്രസിഡൻ്റ്

ബോബി റോയി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീവ് റാവുത്തർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസന്നകുമാരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി.വി.ജയകുമാർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് ബാബു എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സഹ്യപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ പത്തനംതിട്ട ജില്ലയുടെ തെക്ക്‌ കിഴക്ക് ഭാഗത്തായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്നു. കിഴക്ക്‌ സഹ്യാദ്രിയും വനവും,തെക്ക്‌ ഭാഗത്ത്‌ പത്തനാപുരം ഗ്രാമ പഞ്ചായത്തും പടിഞ്ഞാറ്‌ ഭാഗത്ത്‌ കൊടുമണ്‍ ഗ്രാമ പഞ്ചായത്തുകളും വടക്ക്‌ ഭാഗത്ത്‌ അരുവാപ്പുലം ഗ്രാമ പഞ്ചായത്തും തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ പിറവന്തൂർ ഗ്രാമ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. 66 ച. കി. മീ.ഉള്ള കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണ സൌകര്യത്തിനായി 20 വാര്‍ഡുകളായി തിരിച്ചിട്ടുണ്ട്‌ പഞ്ചായത്തിലെ ആകെ ജനസംഖ്യ 40917 ഉം ജനസാന്ദ്രത ച. കി. മീറ്ററിന്‌ 489 ഉം ആണ്‌. പഞ്ചായത്തിലെ ജനസംഖ്യയില്‍ 20779 പേര്‍ വനിതകളും 20139 പേര്‍ പുരുഷന്മാരുമാണ്‌. പഞ്ചായത്തിലെ ആകെ സാക്ഷരത നിരക്ക്‌ 92.38 ശതമാനമാണ്‌. ആസ്ഥാനം : കലഞ്ഞൂര്‍ഉള്‍പ്പെട്ട വില്ലേജുകള്‍ : കലഞ്ഞൂര്‍, കൂടല്‍താലൂക്ക് : കോന്നിബ്ലോക്ക് പഞ്ചായത്ത് : പറക്കോട്അസംബ്ലി മണ്ഡലം : കോന്നിലോകസഭ മണ്ഡലം : പത്തനംതിട്ടവിസ്തീര്‍ണം : 66 ചതുരശ്ര കിലോമീറ്റര്‍ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം