പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം1. ഗ്രാമസഭപഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്ച്ച് ചെയ്ത് തീരുമാനങ്ങൾ നിര്ദേൾശിക്കുന്നു. 2. ഗ്രാമപഞ്ചായത്ത് കമ്മിറ്റിജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു. 3. പ്രസിഡന്റ് & വൈസ് പ്രസിഡന്റ്പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു. 4. സ്ഥിരം സമിതികൾവികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്. 5. പഞ്ചായത്ത് സെക്രട്ടറിപഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു. |