All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th October, 2026
അടിസ്ഥാന വിവരങ്ങൾ

ഒറ്റനോട്ടത്തില്‍... 

കലഞ്ഞൂർ   ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തില്‍

 

32,047

ആകെ ജനസംഖ്യ

92.05%

സാക്ഷരത നിരക്ക്

66.00

ച.കി.മീ വിസ്തീർണം 

1953

രൂപീകൃതമായ വർഷം-

📘പരിചയം

         പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന  കിഴക്കൻ മലയോര മേഖലയിലുള്ള ഗ്രാമപഞ്ചായത്താണ് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്. പ്രകൃതിസൗന്ദര്യവും കാർഷിക സമൃദ്ധിയും സാമൂഹിക ഐക്യവും കൊണ്ട് ശ്രദ്ധേയമായ ഈ പഞ്ചായത്ത് ജില്ലയിലെ പ്രധാന ഗ്രാമപ്രദേശങ്ങളിലൊന്നാണ്. വനപ്രദേശങ്ങളുടെയും മലനിരകളുടെയും സാമീപ്യം കലഞ്ഞൂരിന്റെ ഭൂപ്രകൃതിക്ക് പ്രത്യേകത നൽകുന്നു.പ്രകൃതിസമ്പത്തും സാംസ്കാരിക പാരമ്പര്യവും ജനപങ്കാളിത്ത വികസനവും ഒത്തുചേർന്ന ഒരു മാതൃകാ ഗ്രാമപഞ്ചായത്താണ് കലഞ്ഞൂർ. സുസ്ഥിര വികസനത്തിനും സാമൂഹിക ക്ഷേമത്തിനും  പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

🏛️അടിസ്ഥാനവിവരങ്ങള്‍
📍
ജില്ല
പത്തനംതിട്ട 
🗺️
താലൂക്ക്
കോന്നി 
🏢
ബ്ലോക്ക് പഞ്ചായത്ത്
പറക്കോട് 
🏢
വില്ലേജുകള്‍
കലഞ്ഞൂർ , കൂടൽ 
🌊
ഭൂപ്രകൃതി
ഇടനാട് , മലയോര മേഖലകൾ 
🚣
പ്രധാന ഉപജീവനം
കൃഷി , വ്യവസായങ്ങൾ 
🌴
പ്രധാന കൃഷിവിളകള്‍
തെങ്ങ്, കവുങ്ങ് ,റബ്ബർ
🌦️
കാലാവസ്ഥ
20°C - 35°C
👨‍👩‍👧‍👦ജനസംഖ്യ& സാമൂഹിക വിവരങ്ങള്‍
വിവരങ്ങള്‍കണക്ക്
ആകെ ജനസംഖ്യ32,047
പുരുഷന്മാര്‍14,874
സ്ത്രീകള്‍17,173
മൊത്തം സാക്ഷരത92.05%
പുരുഷ സാക്ഷരത.........%
സ്ത്രീ സാക്ഷരത........%
സ്ത്രീ-പുരുഷ അനുപാതം1156
ജനസാന്ദ്രത485 പേര്‍ / ച.കി.മീ.


 

📈 ഉയര്‍ന്ന സാക്ഷരതയും മികച്ച സാമൂഹിക പുരോഗതിയും കൈവരിച്ച പഞ്ചായത്താണ് കലഞ്ഞൂർ . സ്ത്രീശാക്തീകരണം, ആരോഗ്യ പരിരക്ഷ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ പഞ്ചായത്തിന്റെ പ്രധാന വികസന മേഖലകളാണ്.
ദിശപ്രദേശം
വടക്ക്അരുവാപ്പുലം  ഗ്രാമപഞ്ചായത്ത് , പ്രമാടം ഗ്രാമപഞ്ചായത്ത്
തെക്ക്പത്തനാപുരം ഗ്രാമപഞ്ചായത്ത് , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 
കിഴക്ക്പിറവന്തൂർ ഗ്രാമപഞ്ചായത്ത് , പത്തനാപുരം ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്  
പടിഞ്ഞാറ്കൊടുമൺ ഗ്രാമപഞ്ചായത്ത് , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 
🚍ഗതാഗതസൗകര്യങ്ങള്‍
  • 🛣️പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നുപോകുന്നു
  • ✈️സമീപ വിമാനത്താവളം : തിരുവനന്തപുരം (86 .5 കി.മി)
  • 🚆സമീപ റെയിൽവേ സ്റ്റേഷനുകൾ : ചെങ്ങന്നൂർ , കായംകുളം , പുനലൂർ
  • 🚌പ്രധാനബസ്സ്റ്റേഷന്‍ : അടൂർ , പത്തനാപുരം
  • ⚓സമീപതുറമുഖം : വിഴിഞ്ഞം 
🎓വിദ്യാഭ്യാസമേഖല
വിഭാഗംഎണ്ണം
എയ്ഡഡ് സ്കൂളുകള്‍2
സര്ക്കാസര്‍ സ്കൂള്‍15
സ്വകാര്യ സ്കൂള്‍4
🏥ആരോഗ്യമേഖല
  • 🩺കൂടൽ  പ്രാഥമികാരോഗ്യകേന്ദ്രം
  • കലഞ്ഞൂർ  ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ